ഗൂഗിൾ ക്ലാസ്സ് റൂം രണ്ട് വിധത്തിൽ ഉപയോഗിക്കാം
1) മൊബൈലിൽ ക്ലാസ്സ്റൂം ആപ്പ് ഉപയോഗിച്ചുകൊണ്ട്, 2) ബ്രൗസറിൽ ക്ളാസ്സ്‌റൂം വെബ് പേജ് തുറന്ന് കൊണ്ട്.
ഈ രണ്ട് ഓപ്‌ഷനും ഉപയോഗിക്കുന്നതിന് മുൻപ്, വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സ്‌കൂൾ ഐഡിയും പാസ്സ്‌വേർഡും കരസ്ഥമാക്കിയിരിക്കണം.
മൊബൈലിൽ സ്‌കൂൾ ഐഡി ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ പേഴ്‌സണൽ ഡാറ്റയും സ്‌കൂൾ ഡാറ്റയും മിക്സ് ആവുന്നത് ഒഴിവാക്കുന്നതിനായി ഗൂഗിൾ നിങ്ങളോട് വർക്ക് പ്രൊഫൈൽ എന്ന ഒരു സെറ്റിംഗ്സ് ചെയ്യാൻ ആവശ്യപ്പെടും, അത് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ, നിങ്ങളുടെ പേഴ്സണൽ ഫയലുകളും സ്‌കൂൾ ഫയലുകളും രണ്ടായാണ് കാണിക്കുക.
അതിനായി നിങ്ങൾ ആദ്യം നിങ്ങളുടെ ഫോണിലെ സെറ്റിംഗ്സ് തുറന്ന് അക്കൗണ്ട്സ് എന്ന സെക്ഷനിലേക്ക് പോവേണ്ടതുണ്ട്
അക്കൗണ്ട്സ് സെക്ഷനിൽ നിങ്ങളുടെ പേസ്സ്നൽ ജിമെയിൽ ഐഡിയും വാട്സാപ്പ്, ഫേസ്‌ബുക്ക് എന്നിവ കാണിക്കുന്നുണ്ടാവും, ഏറ്റവും താഴെയായി കാണുന്ന ആഡ് അക്കൗണ്ട് എന്നത് എടുക്കുക
തുടർന്ന് കാണുന്ന സ്‌ക്രീൻ, നിങ്ങളോട് എന്ത് തരാം അക്കൗണ്ട് ആണ് നിങ്ങൾ ആഡ് ചെയ്യാൻ പോവുന്നത് എന്നാവശ്യപ്പെടും. അവിടെ നിങ്ങൾ ഗൂഗിൾ എന്നത് സെലക്ട് ചെയ്യുക
ഗൂഗിൾ എന്ന് സെലക്ട് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നതിനുള്ള സ്‌ക്രീൻ വരും. ഇവിടെയാണ് നിങ്ങൾ ശ്രദ്ദിക്കേണ്ടത്. ഇവിടെ നിങ്ങൾ എന്റർ ചെയ്യേണ്ടത് നിങ്ങളുടെ സ്‌കൂൾ ഐഡിയാണ് അതായത് നിങ്ങളുടെ പേര് @സ്‌കൂളിന്റെ വെബ്‌സൈറ്റ് എന്ന ഫോര്മാറ്റിലായിരിക്കും സാധാരണായായി ഇത്
നിങ്ങളുടെ സ്‌കൂൾ ഐഡി എന്റർ ചെയ്ത് കഴിഞ്ഞാൽ, പാസ്സ്‌വേർഡ് എന്റർ ചെയ്യേണ്ടതുണ്ട്, ഇതും നിങ്ങൾക്ക് സ്‌കൂളിൽ നിന്ന് തന്നിട്ടുണ്ടാവും. പാസ്സ്‌വേർഡ് എന്റർ ചെയ്ത് കഴിഞ്ഞാൽ തുടർന്ന് വരുന്ന സ്‌ക്രീനിൽ, നിങ്ങളോട് ഗൂഗിളില്ന്റെ ഉപാധികളും നിബന്ധനകളും (Terms & Conditions) ആക്സെപ്റ്റ് ചെയ്യാൻ ആവശ്യപ്പെടും.
ഏറ്റവും താഴെയുള്ള നീല നിറത്തിലുള്ള ബട്ടൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ വർക്ക് പ്രൊഫൈൽ സെറ്റപ് ചെയ്യുന്ന സ്‌ക്രീനാണ് തുടർന്ന് കാണുക. ഇവിടെ നിങ്ങൾ ശ്രദ്ദിക്കേണ്ട പ്രധാന കാര്യമുണ്ട്.
എനിക്ക് വർക്ക് പ്രൊഫൈൽ ആവശ്യമില്ല എന്ന ടിക്ക് ഒരുകാരണവശാലും ടിക്ക് ചെയ്യരുത്. അത് ടിക്ക് ചെയ്യാതെ വേണം തുടരാൻ. കാരണം വർക്ക് പ്രൊഫൈൽ സെറ്റപ്പ് ചെയ്യേണ്ടത് പ്രധാനമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് ക്ലാസ്സ്റൂമിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാതെ വരും
നിങ്ങൾ ഉണ്ടാക്കാൻ പോവുന്ന വർക്ക് പ്രൊഫൈൽ നിങ്ങളുടെ സ്ഥാപനം/സ്‌കൂൾ മാനേജ് ചെയ്യുന്നതും, മോണിറ്റർ ചെയ്യുന്നതുമാണ് എന്നൊരു മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിക്കും.
വിദ്യാർത്ഥികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ഓണലൈൻ സുരക്ഷാ ക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്നും, പഠന ആവശ്യത്തിനല്ലാതെ സ്‌കൂൾ ഐഡി ഉപയോഗിക്കുന്നുണ്ടോ എന്നും, പഠനത്തിൽ നിന്നും ശ്രദ്ധ മാറുന്ന തരത്തിൽ വിദ്യാർത്ഥി മറ്റേതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ടോ എന്നുമൊക്കെ സ്‌കൂൾ മോണിറ്റർ ചെയ്തേക്കാം അതാണ് ഈ മുന്നറിയിപ്പ് തരുന്നത്.
അവിടെ ആക്സെപ്റ്റ് & കണ്ടിന്യൂ എന്ന ബട്ടണാണ് നിങ്ങൾ സെലക്ട് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം നിങ്ങൾക്ക് തുടരാൻ കഴിയില്ല
തുടർന്ന് നിങ്ങളുടെ ഫോൺ, വർക്ക് പ്രൊഫൈൽ സെറ്റപ്പ് ചെയ്യും. ഈ സ്റ്റെപ്പ് ചിലപ്പോൾ 20 സെക്കൻഡ് മുതൽ ഒരുമിനിറ്റ് വരെ എടുത്തേക്കാം. ചില ഫോണുകളിൽ, ഫോൺ എൻക്രിപ്റ്റ് ചെയ്യണ്ടതായിട്ടുണ്ട് എന്നൊരു സന്ദേശം വന്നേക്കാം. അങ്ങനെ വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫോൺ സെറ്റപ്പ് ചെയ്യുന്നതിനുള്ള സഹായം സ്‌കൂളിൽ നിന്ന് ലഭ്യമാക്കുന്നതാണ്.
നിങ്ങളുടെ ഫോൺ വാങ്ങിയ ഉടനെ ആദ്യമായി ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾ ചെയ്യേണ്ട ഒരു ക്രമമാണ് നിങ്ങളുടെ ഫോൺ എൻക്രിപ്പ്റ്റ് ചെയുക എന്നത്, ഫോൺ കൈമോശം വന്നാലും നിങ്ങളുടെ ഫോണിലെ വിവരങ്ങൾ മറ്റൊരാൾ എടുക്കാതിരിക്കുന്നതിനുള്ള സുരക്ഷാ ക്രമമാണിത്. സാധാരണ ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുംമ്പോൾ കുറഞ്ഞ സമയവും, നിങ്ങളുടെ ഫോൺ ഒരുപാട് ഉപയോഗിച്ചതും കൂടുതൽ ഫയലുകളും ആപ്പുകളും ഉള്ള ഫോൺ ആണെങ്കിൽ എൻക്രിപ്പ്റ്റ് ചെയ്യുക എന്ന പ്രോസസ്സ് ഒരുപാട് സമയം എടുത്തേക്കാം, ചിലപ്പോൾ ഒരു രാത്രി മുഴുവൻ ഫോൺ ചാർജ്ജറിൽ കണക്റ്റ് ചെയ്ത് വയ്‌ക്കേണ്ടതായി വന്നേക്കാം, ഇക്കാരണത്താലാണ് സ്‌കൂളിൽ നിന്ന് നിങ്ങള്ക്ക് വേണ്ടി പ്രത്യേക സഹായം ലഭ്യമാക്കുന്നത്.
അൽപ സമയത്തിന് ശേഷം നിങ്ങളുടെ ഫോണിൽ വർക്ക് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും. നിങ്ങളുടെ സ്‌കൂൾ ഐഡിയും, സിങ്ക് എന്നൊരു ബട്ടണും കൂടിയ സ്‌ക്രീൻ വന്ന് കഴിഞ്ഞാൽ വർക്ക് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാൻ കഴിയും.
തുടർന്ന് നിങ്ങളുടെ ആപ്പ്സ് ഉള്ള മെനു എടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ പേസ്സ്നൽ അപ്പ്‌സും വർക്ക് (സ്‌കൂൾ) ആപ്പ്സും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നത് കാണാം.
ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ മൊബൈലിൽ അല്ലെങ്കിൽ ടാബിൽ ഗൂഗിൾ സ്‌കൂൾ അക്കൗണ്ട് സെറ്റപ്പ് ചെയ്ത് കഴിഞ്ഞു.
ഇനി നമുക്ക് ഈ സ്‌കൂൾ ഐഡി ഉപയോഗിച്ച് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക, ക്ലാസ്സ് റൂം എങ്ങനെയാണ് ഉപയോഗിക്കാൻ കഴിയുക എന്നൊക്കെ നോക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.