January 21 Sunday 12:34:58 AM

ദക്ഷിണാഫ്രിക്കയില്‍ ഇരുപത്തിമൂന്നുകാരനെ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി

പ്രിട്ടോറിയ∙ ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ പ്രിട്ടേറിയയില്‍ ഇരുപത്തിമൂന്നുകാരനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം തടങ്കലില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. 

ഇയാളെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് അര്‍ധനഗ്നനാക്കി തള്ളുകയായിരുന്നു. വെള്ളിയാഴ്ച സ്ത്രീകള്‍ക്കൊപ്പം കമ്യൂണിറ്റി ടാക്‌സിയില്‍ കയറിയ ഇരുപത്തിമൂന്നുകാരനാണ് പീഡനത്തിനിരയായത്. യുവാവിനോടു മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് ഇയാളെ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. 

ഉണരുമ്പോള്‍ താന്‍ ഒരു പരിചയവുമില്ലാത്ത മുറിയില്‍ കിടക്കുകയായിരുന്നുവെന്നു യുവാവ് പൊലീസിനോടു പറഞ്ഞു. പിന്നീട് എനര്‍ജി ഡ്രിങ്ക് നിര്‍ബന്ധിച്ച് കുടിപ്പിച്ച ശേഷം ദിവസവം നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി ഇയാള്‍ പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം അവശനായ ഇയാളെ ആളൊഴിഞ്ഞ സ്ഥലത്തു തള്ളുകയായിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ പുരുഷന്മാരും സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകള്‍ കൂടിവരികയാണെന്നു പൊലീസ് പറഞ്ഞു. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം ആളുകളാണ് ദക്ഷിണാഫ്രിക്കയില്‍ മാനഭംഗത്തിനിരയാകുന്നത്. 20 ശതമാനത്തോളം ലൈംഗികാതിക്രമം പുരുഷന്മാര്‍ക്കെതിരേയാണെന്ന് പൊലീസ് വ്യക്തമാക്കി.


9/9/2017 | 416
Header 1629