January 21 Sunday 12:33:57 AM

അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടന്‍

ലണ്ടന്‍: ഒടുവില്‍ ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ വിജയിച്ചു തുടങ്ങി. അധോലോക തലവന്‍ കസ്‌കര്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങി. അറുപത്തിയൊന്നുകാരനായ മാഫിയ തലവന്‍ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ്. 1993 മുതല്‍ ഇയാള്‍ ഒളിവിലാണ്. 

2015 ല്‍ ഇന്ത്യ ദാവൂദിനെ സംബന്ധിക്കുന്ന കേസുകളുടെ രേഖകള്‍ ഒന്നടങ്കം ബ്രിട്ടനു കൈമാറിയിരുന്നു. യുകെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ കറാച്ചിയിലെ തന്നെ മൂന്ന് അഡ്രസുകളിലുള്ള സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദാവൂദ് എന്ന അലേധാലോക തലവന് 21 ല്‍ അധികം കള്ളപ്പേരുകളില്‍ 6.7 ബില്യണ്‍ ഡോളര്‍ സ്വത്ത് ഉണ്ടെന്നാണ് വിലയിരുത്തുന്നത്. 

വാര്‍വിക്ക്ഷീറില്‍ ഒരു ഹോട്ടല്‍ സമുച്ചയവും, മിഡ്‌ലാന്‍ഡുകളിലായി പാര്‍പ്പിട സമുച്ചയങ്ങളും ദാവൂദിന്റെ പേരിലുണ്ട്. ദാവൂദിന്റെ കുപ്രസിദ്ധമായ ഡി കമ്പനിക്ക് അല്‍ഖെയ്ദയുമായി ഇടപാടുകളുണ്ടെന്നാണ് വിവരം.


9/13/2017 | 50
Header 1670