January 21 Sunday 12:33:39 AM

ആപ്പിൾ പുതിയ ഐഫോൺ 10 അവതരിപ്പിച്ചു

ആപ്പിൾ വാച്ച് 3, ആപ്പിൾ ടിവി 4k, ഐഫോൺ 8 എന്നിവയോടൊപ്പമാണ് ഐഫോൺ x (ടെൻ എന്ന് വായിക്കുക എക്സ് അല്ല) അവതരിപ്പിച്ചത്. ഐഫോൺ8 നെ സംബന്ധിച്ചിടത്തോളം, വളരെയധികം ഫീച്ചറുകളോടെയാണ് ഐഫോൺ x വരുന്നത്, നവംബറിലെ വിപണിയിൽ ലഭ്യമാവുകയോള്ളൂ 

ആപ്പിൾ പുതിയ ഐഫോണുകളുടെ ശ്രേണി അവതരിപ്പിച്ചു, ഐഫോൺ 8, 8S എന്നിവയോടപ്പമാണ് ഐഫോൺ X അവതരിപ്പിച്ചത്. കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് അവതരിപ്പിച്ചത്, ആപ്പിളിന്റെ സ്വന്തം ക്യാംപസിൽ വച്ച് നടക്കുന്ന ആദ്യ ചടങ്ങാണിത്.

സ്റ്റീവ് ജോബ്‌സിന്റെ ശബ്ദത്തോടുകൂടിയ ആമുഖത്തോടെ ടിം കൂക്ക് സ്റ്റേജിലേക്ക് വരികയായിരുന്നു.സ്റ്റീവ് ഈ തിയേറ്റർ തുറക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ടിം ആരംഭിച്ചത്. സ്റ്റീവ് എനിക്കും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എന്ന അദ്ദേഹം പറഞ്ഞു.

ആപ്പിൾ റെഡ്ക്രോസുമായി സഹകരിച്ച് അമേരിക്കയിൽ അടുത്തിടെ ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ പെട്ടവരെ സഹായിക്കാന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിൾ ഇന്ന് ആദ്യമായി അവതരിപ്പിക്കുന്നത് സ്റ്റീവ് ജോബ് തിയേറ്റർ ആണെന്ന് ടിം കുക്ക് അറിയിച്ചു, പ്രൊഡൿട് അവതരിപ്പിക്കാനുള്ള വേദിയോടൊപ്പം ഐഫോൺ അടക്കം പുതിയതായി അവതരിപ്പിക്കുന്ന എല്ലാ പ്രോഡക്ട്‌സും ഉപയോഗിച്ച്  നോക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ട് 175 ഏക്കർ സ്ഥലത്ത് പതിനായിരക്കണക്കിന് മരങ്ങളോടുകൂടിയ ഏരിയായാണ് ഇത്, ഏതാണ്ട് മുഴുവനായി തന്നെ റിന്യൂവബിൾ എനര്ജിയാണ് ആപ്പിൾ തിയേറ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. 

കൂടുതൽ സംസാരിക്കുന്നതിനായി ടിം ആഞ്ജലേയയെ വേദിയിലേക്ക് ക്ഷണിച്ചു.

500 മില്യൺ ആളുകൾക്ക് സന്ദർശിക്കുന്നതിനുള്ള സൗകര്യമുള്ള സ്ഥലമാണ് ആപ്പിൾ പാർക്ക്, ഫോട്ടോവാക്സ് പോലെയുള്ള പുതിയ ആപ്പ് ആപ്പിൾ ആളുകളുടെ ഫോട്ടോഗ്രാഫി സ്‌കിൽസ് മെച്ചപ്പെടുത്തുന്നതിനായി ഡെവലപ് ചെയ്തിരിക്കുന്നു, തുടർന്ന് ആപ്പിൾ ആളുകളുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു ചെറിയ വീഡിയോ കാണിക്കുന്നു. 

തുടർന്ന് ലോകത്തെമ്പാടുമുള്ള ആപ്പിൾ സ്റ്റോറുകളെക്കുറിച്ചും എല്ലാ സ്റ്റോറുകളും തന്നെ ഉടനെ റിന്യൂവബിൾ എനര്ജിയിലേക്ക് മാറും, ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് സ്റ്റാറായ ക്യൂബ് അടുത്തിടെ നീക്കം ചെയ്തിരുന്നു എന്നാൽ അത് അടുത്ത വര്ഷം തിരിച്ച് നിർമ്മിക്കുന്നതായിരിക്കും എന്ന് ആഞ്ജലെയ അറിയിച്ചു 

ടിം വീണ്ടും സ്റ്റേജിലേക്ക് വരുന്നു 

പുതിയ ആപ്പിൾ വാച്ച് അവതരിപ്പിക്കുന്നു

ആപ്പിൾ വാച്ചിനെ കുറിച്ച് സംസാരിക്കുന്നതിനായി ജെഫിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു.

പുതിയ ആപ്പിൾ വാച്ച് മനുഷ്യന്റെ ആക്ടിവിറ്റിക്കനുസരിച്ച് പൾസ് രേഖപ്പെടുത്തും, എന്തെങ്കിലും താളമാറ്റം പൾസിൽ ഉണ്ടെങ്കിൽ ആപ്പിൾ വാച്ച് ഈ വിവരം യൂസറിനെ അറിയിക്കും, എസ ഓ എസ സൗകര്യം ഉപയോഗിച്ച എമർജൻസി സെർവീസിനെയോ ഡോക്ടറിനെയോ അറിയിക്കുന്നതിനുള്ള സൗകര്യമുണ്ട്. ആപ്പിൾ വാച്ച് ഹാർട്ട് സ്റ്റഡി എന്ന ടെക്‌നോളജി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്

സെപ്റ്റമ്പർ 19 മുതൽ വാച്ച് ലഭ്യമായിരിക്കും

ആപ്പിൾ വാച്ച് സീരിസ് 3 

ആപ്പിൾ വാച്ച് 3 ഇൽ സെല്ലുലാർ ഡാറ്റ ബിൽറ്റ് ഇൻ ആയി തന്നെ ഉണ്ട്, ഐഫോൺ കയ്യിൽ ഇല്ലാതെ തന്നെ വാച്ച് പ്രവർത്തിയ്ക്കും, ഐ ഫോണിലെ അതെ നമ്പർ തന്നെയായിരിക്കും വാച്ചിൽ. മാപ്, മെസ്സേജ് തുടങ്ങിയ ആപ്പ് ഉപയോഗിക്കാൻ ഐഫോണിനെ ആശ്രയിക്കേണ്ട കാര്യമില്ല. പുതിയ പ്രൊസസ്സറാണ് വാച്ചിൽ ഉള്ളത്, പഴയ വാച്ചുകളിൽ സിരി എഴുതികാണിച്ചാണ് റെസ്പോണ്ട് ചെയ്തിരുന്നതെങ്കിൽ ഈ വാച്ചിൽ ശബ്ദത്തോടെയാണ് സിരി എന്ന വോയിസ് അസിസ്റ്റന്റ് പ്രതികരിക്കുക. പഴയ വാച്ചുകളെ അപേക്ഷിച്ച് 50% കുറച്ച പവർ മാത്രമേ ഇത് ഉപയോഗിക്കൂ.

ആപ്പിൾ വാച്ച് 3 യുടെ മറ്റൊരു പ്രത്യേകത വാച്ചിന്റെ ആന്റിന വാച്ചിന്റെ സ്‌ക്രീൻ തന്നെയാണ്. ഇതിലൂടെയായിരിക്കും ബ്ലൂ ടൂത്ത്, വൈഫൈ, സെല്ലുലാർ ഡാറ്റ എന്നിവ ട്രാൻസ്മിറ്റ് ചെയ്യുന്നത്., നാനോ സിം ആണ് വാച്ച് 3 ഇൽ, നാനോ സിം ആണ് ആപ്പിൾ വാച്ച് 3 ഇൽ ഉപയോഗിക്കുന്നത്. സിം കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും സൈസിൽ വലിയ മാറ്റം ഇല്ലാതെ തന്നെ സീരിസ് 2 വാച്ചിന്റെ അതെ സൈസിൽ ഡിസൈൻ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്

ടിം വീണ്ടും സ്റ്റേജിലേക്ക് വരുന്നു.

പുതിയ ആപ്പിൾ ടിവി

ആപ്പിൾ ടിവി 4K, ഹൈ ഡോൾബി സൗണ്ട്, 4K ഡിസ്പ്ളേ എന്നീ സംവിധാനത്തോട് കൂടിയതാണ് പുതിയ ആപ്പിൾ ടിവി. ഐപാഡിൽ ഉള്ള അതെ പ്രോസസ്സർ ആണ് ആപ്പിൾ ടിവിയിലും.4k സംവിധാനത്തോട് കൂടി വളരെ ക്ലാരിറ്റിയും വ്യക്തതയും കൂടുതൽ കളറും മികച്ച മിഴിവും നൽകാൻ കഴിയുന്നതാണ് ഈ പതിപ്പ്, ആമസോൺ പ്രൈം ആപ്പിൾ ടീവിയിലേക്ക് വരുന്നു എന്നറ്റും ഒരു പുതിയ കാര്യമാണ് 

ഐഫോൺ 8, 8 പ്ലസ്

നിലവിലുള്ള ഐഫോൺ 7 ന്റെ പരിഷ്കരിച്ച പതിപ്പാണ് 8 സാധാരണയിൽ നിന്നും വ്യത്യസ്തമായി 8 S  എന്ന് പേര് നല്കുന്നതിനുപകരം ഡയറക്റ്ററായി എട്ടിലേക്ക് ജംപ് ചെയ്തിരിക്കുകയാണ്.

ടിം വീണ്ടും സ്റ്റേജിലേക്ക് വരുന്നു, എല്ലാവരും കാത്തിരിക്കുകയാണ്, ഒന്നുകിൽ പ്രതീക്ഷിച്ച പോലെ ഐഫോൺ ടെൻ, അല്ലെങ്കിൽ നന്ദി പറഞ്ഞ് അവസാനിപ്പിക്കണം. എന്നാൽ പ്രതീക്ഷിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതം പോലെയായിരുന്നു ടിം ഐഫോൺ ടെൻ അനൗൺസ് ചെയ്തത്.

ഐഫോൺ 10 

ഒരുപാട് ടെക്നൊളജിയോട് കൂടിയാണ് ഐഫോൺ 10 അവതരിക്കുന്നത്, മുൻവശത്ത് ഇനി മുതൽ ബട്ടണുകൾ ഒന്നുമില്ല, മുൻവശവും പിൻവശവും ഗ്ളാസ്സോടുകൂടിയ ബോഡിയാണ് ഇതിനുള്ളത്, എന്നാൽ പിൻവശത്തെ ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത് കുത്തനെയാണ് ട്രൂ ടോൺ ഡിസ്പ്ളേയോട് കൂടി, പുതിയ പ്രോസസ്സർ, ഫേസ് ഐഡി അൺലോക്കിങ് എന്നിവ അടക്കാമാണ് പുതിയ ഐഫോൺ. ഫോൺ അൺലോക്ക് ചെയ്യുന്നതിനും പേയ്‌മെന്റിനുമായി ഫേസ് ഐഡി ആണ് ഉപയോഗിക്കേണ്ടത്. 

മറ്റ് ഐഫോണുകളിലേത് പോലെ ടച്ച് ഐഡി സംവിധാനം ഇനിയില്ല. ഹോം സ്ക്രീനിലേക്ക് പോവുന്നതിന് ബട്ടൺ പ്രസ്സ് ചെയ്യുന്നതിന് പകരംസ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വപ് ചെയ്‌താൽ മതി.

ഐഫോൺ X അൺലോക്ക് ചെയ്യുന്നതിന് ഫേസ് ഐഡി ആണുപയോഗിക്കുന്നത് അതായത് യൂസറിന്റെ മുഖം മനസിലാക്കി, യുസർ തന്നെയാണെന്ന് ഉറപ്പ് വരുത്തുന്നു, സാംസങ് ഗ്യാലക്സിയിൽ സംഭവിക്കുന്നത് പോലെ ഫോട്ടോ കാണിച്ച് അൺലോക്ക് ചെയ്യാൻ ഐഫോൺ X ഇൽ കഴിയില്ല. കാരണം, സാംസങ് ഫേസ് റിക്കഗ്നിഷൻ എന്ന ഫേസ്ബുക്കിലും ഫോട്ടോ ആൽബങ്ങളിലും കാണുന്ന സാധാരണ ഫീച്ചർ ഉപയോഗിക്കുമ്പോൾ, ഐഫോൺ ഉപയോഗിക്കുന്നത് ഫേസ് റിക്കഗ്നിഷനോടൊപ്പം, കണ്ണ്, മൂക്ക് ചുണ്ട് എന്നിവ ഐഡന്റിഫൈ ചെയ്യുകയും, വേഷത്തിലോ, ഹെയർ സ്റ്റൈലിലൊ മേക്കപ്പിലോ വെത്യാസം ഉണ്ടെങ്കിൽ ഐഫോൺ x ന്റെ മാത്രം സവിശേഷതയായ ട്രൂ ഡെപ്ത് ക്യാമറ ഉപയോഗിച്ച് മുഖത്തിന്റെ ഡെപ്ത് മനസിലാക്കി യൂസറിനെ ഐഡന്റിഫൈ ചെയ്യുന്നു, നീരുവച്ച് മുഖത്തിന് മാറ്റം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഈ വെരിഫികേഷനെല്ലാം പുറമെ ഐറിസ് സ്കാൻ കൂടി ചെയ്യുന്നു.

അൺലോക്ക് ചെയ്യുന്നതിനായി ഇനി മുതൽ ടച്ച് ഐഡി എന്നറിയപ്പെടുന്ന ഫിംഗർപ്രിന്റ് സ്കാനിങ് ഇല്ല, പകരം ഐഫോൺ യൂസറുടെ മുഖം ആണ് ഉപയോഗിക്കുന്നത്, ഐഫോൺ 8 ലും ഐഫോൺ 10 ലും വയർലെസ്സ് ചാര്ജിങ് സൗകര്യം ഉണ്ട്, പോർട്രൈറ്റ് മൊഡ് ഐഫോൺ 10 ഇൽ സെൽഫി മോഡിലും ലഭ്യമാണ്, അതായത് മുൻക്യാമറ ഉപയോഗിച്ചും പോർട്രൈറ് മോഡ് ചിത്രങ്ങൾ എടുക്കാൻ കഴിയും

വയർലെസ്സ് ചാര്ജിങ് സൗകര്യം ഉണ്ടെങ്കിലും സാധാരണ പോലെ പവർ കേബിൾ വഴി ചാർജ്ജ് ചെയ്യുന്നതിനുള്ള സൗകര്യമേ പ്രോഡക്റ്റ് പാക്കിൽ ഉണ്ടാവൂ. വയർലെസ്സ് ചാര്ജിങ് ആക്സസറി പ്രത്യേകം വാങ്ങണമെന്ന് ചുരുക്കം.


9/13/2017 | 544
Header 1663