January 21 Sunday 12:32:58 AM

ഖത്തറിൽ ആഭ്യന്തിര കലാപം ഉണ്ടാക്കാകുമെന്ന്,സർക്കാരിനേ അട്ടിമറിക്കാൻ വൻ നീക്കം

ഖത്തറിൽ ആഭ്യന്തിര യുദ്ധം ഉണ്ടാക്കാൻ ശത്രുക്കൾ അരയും തലയും മുറുക്കുന്നു. നാനാ വഴിക്ക് പൂട്ടിയിട്ടും തളരാത്ത ഖത്തറിനേ ജനങ്ങളേ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്‌ പുതിയ നീക്കത്തിനു പിന്നിൽ. ഭക്ഷ്യ ക്ഷാമവും, സാമ്പത്തിക തകർച്ചയും ഉണ്ടാക്കുക, പൊറുതിമുട്ടി ജനത്തേ തെരിവിൽ ഇറക്കുക..ഭരണകൂടത്തേ അട്ടിമറിക്കുക..ഇതാണ്‌ ഉന്നം വയ്ക്കുന്നത്. സൗദിയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിനെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഖത്തറില്‍ സംഭവിക്കാന്‍ പോകുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ അടുത്താഴ്ച പ്രത്യേക യോഗം ചേരും.ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

അമേരിക്ക ഈജിപ്ത്, സിറിയ അടക്കം മെഡിറ്ററേനിയൻ രാജ്യങ്ങളിൽ പലതിലും പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്. നേരിട്ട് ഒരു യുദ്ധമുണ്ടാക്കുന്ന ചീത്തപ്പേരോ, പണച്ചിലവോ ഇല്ലാതെ ഒരു രാജ്യത്തെ നശിപ്പിക്കാൻ കഴിയും, ബഹ്‌റൈനിലും മുൻപ് ഇതേ തന്ത്രം പ്രയോഗിക്കപ്പെട്ടിരുന്നു, പിന്നീട് മില്യൺ കണക്കിന് പണം ചിലവാക്കിയാണ് ബഹ്‌റൈൻ ഈ പ്രശ്നം മറികടന്നത് എന്നും പറയപ്പെടുന്നു. 


അബുദാബി കിരീടാവകാശി റഷ്യൻ പ്രസിഡന്റിനൊപ്പം

ഗൾഫിൽ രാജ്യങ്ങൾ തമ്മിൽ, എന്തിന് ഒരു രാജ്യത്തെ എമിരേറ്റുകൾ തമ്മിൽ പോലും അസൂയയും കുത്തിത്തിരിപ്പും ഉണ്ടെന്ന് മനസിലാക്കിയ അമേരിക്ക പോലുള്ള രാജ്യങ്ങൾ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തന്ത്രപൂർവ്വം ശ്രമിക്കുകയാണെന്ന് ശക്തമായ ആരോപണം ഉണ്ട്. ഇത് മനസിലാക്കിയെന്നോണം അബുദാബി ക്രൗൺ പ്രിൻസ് മുഴുവനായും അമേരിക്കയെ ആശ്രയിക്കുന്ന പരമ്പരാഗത രീതി മാറി റഷ്യയുമായും ഇന്ത്യയുമായും കൂടുതൽ എടുക്കുന്നതിനുള്ള ശ്രമമുണ്ടാക്കിയിരുന്നു

ആഗോള ഉപരോധം പ്രഖ്യാപിക്കാൻ വൻ സമ്മർദ്ദം

ഗ്ലോബല്‍ സെക്യുരിറ്റി ആന്റ് സ്റ്റബിലിറ്റി സമ്മേളനത്തില്‍ ഖത്തര്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. ഈ സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകളിലാണ് ഖത്തറിന്റെ ഭാവി അപകടത്തിലാണെന്ന് വ്യക്തമാക്കുന്നത്.ഖത്തറിനെതിരേ ചുമത്തിയ ഉപരോധം ഉടന്‍ അവസാനിക്കില്ല.  സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.          അസ്വസ്ഥര്‍ റോഡിലിറങ്ങും ഇത് അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയ്ക്ക് ഇടയാക്കും. അതോടെ ജനങ്ങള്‍ അസ്വസ്ഥരായി റോഡിലിറങ്ങും. അത് ആഭ്യന്തര യുദ്ധത്തിലേക്കും വിദേശ സൈനിക ഇടപെടലിലേക്കും നയിക്കും. ലണ്ടന്‍ സമ്മേളനം ലണ്ടന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു രേഖയിലാണ് ഇക്കാര്യമുള്ളത്. ഇതുകൂടാതെ ഖത്തറുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഖത്തറിന്റെ സുസ്ഥിരതയില്‍ ആശങ്ക പങ്കുവയ്ക്കുന്നതാണ് രേഖകളെല്ലാമെന്ന് ഗള്‍ഫ് ന്യൂസ് പറയുന്നു.

ഖത്തര്‍ ഇറാനുമായി ബന്ധം ശക്തമാക്കുന്നതില്‍ ഒരു വിഭാഗം ഖത്തറുകാര്‍ക്ക് അമര്‍ഷമുണ്ട്. ഇത്തരത്തിൽ അതൃപ്തിയുള്ള മുസ്ലീം വിഭാഗങ്ങൾ സൗദി-യുഎഇ-ബഹ്‌റൈന്‍-ഈജിപ്ത് തുടങ്ങി ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുമായി അടുക്കുകയാണ്‌.സൗദി സഖ്യത്തിന്റെ ഉപരോധം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഉപരോധം തുടര്‍ന്നാല്‍ അത് രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കുകയെന്ന് സമ്മേളന രേഖകള്‍ വ്യക്തമാക്കുന്നു.

ആഭ്യന്തിര വിപ്ലവം ഉണ്ടായാൽ …….

വിപ്ലവം അടിച്ചമര്‍ത്താനാകും ഖത്തര്‍ സൈന്യം ശ്രമിക്കുക. ഇതു സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും രേഖയില്‍ പറയുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലെയും ഖത്തറിലേയും മാധ്യമറിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും നിരീക്ഷിച്ചാണ് സമ്മേളനത്തിന്റെ സംഘാടകര്‍ രേഖ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം കൃത്യതയുണ്ടെന്ന് പറയാന്‍ ആയിട്ടില്ല.അമീറിനെ പുറത്താക്കാന്‍ ചര്‍ച്ച നിലവിലെ ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ പുറത്താക്കാന്‍ രാജ കുടുംബത്തിലെ ഉന്നതര്‍ ചര്‍ച്ച നടത്തുന്നുണ്ടത്രെ. ഈ ചര്‍ച്ച എപ്പോഴും വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്നം രേഖയില്‍ പറയുന്നു.

ഖത്തറിലെ തുര്‍ക്കി സൈന്യം ഏതെങ്കിലും തരത്തിലുള്ള വിപ്ലവം പൊട്ടിപ്പുറപ്പെട്ടാല്‍ ഖത്തറിലെ തുര്‍ക്കി സൈന്യം വിപ്ലവകാരികള്‍ക്ക് പിന്തുണ നല്‍കും. ഈ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യം പിന്‍മാറണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയരും

കീഴടങ്ങാൻ ഖത്തറിനുള്ളിൽ അഭിപ്രായം ഉയരുന്നു.

ഖത്തര്‍ അമീറിന്റെ പിടിവാശി സൗദി സഖ്യത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും എന്തിനാണ് ഖത്തര്‍ അമീര്‍ പിടിവാശി പിടിക്കുന്നതെന്നും ഖത്തറിലെ വിമത ശബ്ദമായ ഖാലിദ് അല്‍ ഹയ്ല്‍ ചോദിക്കുന്നു.

ലണ്ടൻ   സമ്മേളനത്തിന്റെ ലക്ഷ്യം ഖത്തറിലെ വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണ് ഈ സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും ലണ്ടനിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു. സംഘടാകരില്‍ പ്രധാനിയാണ് ഖാലിദ് അല്‍ ഹയ്ല്‍. ഖത്തര്‍ അമീറിനെ എതിര്‍ക്കുന്നവര്‍ ഖത്തറിലെ സ്ഥിതിഗതികള്‍ വിവരിക്കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതിന്‍മേല്‍ ചര്‍ച്ചകളും നടക്കും.


9/7/2017 | 5780
Header 1595