January 21 Sunday 12:33:25 AM

സൗദിയിൽ കൂട്ടപിരിച്ചുവിടൻ! 28000 പ്രവാസികളേ പിരിച്ചുവിടുന്നു

റിയാദ്: സ്വദേശി വല്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് സൗദി കടക്കുന്നു. ഇക്കുറി കൂട്ട പിരിച്ചുവിടൽ ആണ്‌ ഉണ്ടാവുക.സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടും.വിദ്യാസമ്പന്നരായ സൗദിയിലെ യുവജനങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കാന്‍ കാരണം.

28000 പേരേ സൗദിയിൽ നിന്നും പിരിച്ചുവിട്ട് രാജ്യത്തു നിന്നും മടക്കി അയക്കാനാണ്‌ പുതിയ തീരുമാനം.സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. എല്ലാവർക്കും ഇത് ഇരുട്ടടിയായിരിക്കും.സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരികുന്നത്. ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍ മുലഫിയാണ് പദ്ധതിയെ സംബന്ധിച്ച് അറിയിച്ചത്.സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് മുടക്കം തട്ടാതെ ആയിരിക്കും പദ്ധതി നടപ്പാക്കല്‍

75000 വിദേശികൾ സർക്കാർ സർവീസിൽ ഉണ്ട്. ഇവരിലേ മൂന്നിൽ ഒരാൾക്ക് തൊഴിൽ പോകും.തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനം ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സൗദി അറേബ്യയുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇതിന്റെ പകുതിയായിരുന്നു.    എണ്ണ വിലയില്‍ കുറവ് എണ്ണ വിലയില്‍ കുറവ് വന്നതോടെയാണ് സൗദിയുടെ സാമ്പത്തിക രംഗം തളരാന്‍ തുടങ്ങിയത്. പിന്നീട് എണ്ണ ഇതര മേഖലയെ ലക്ഷ്യമിട്ട് സൗദി നീക്കങ്ങള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല


9/14/2017 | 254
Header 1676