January 21 Sunday 12:34:40 AM

'പൊലീസിനെയും അറസ്റ്റിലാക്കി സുനി ; ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായം ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍'

കൊച്ചി :  നടി ആക്രമിക്കപെട്ട കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയെ ജയിലില്‍ സഹായിച്ച പൊലീസുകാരൻ അറസ്റ്റിൽ. കളമശേരി എആർ ക്യാംപിലെ സിപിഒ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു .

സുനി കാക്കനാട് സബ് ജയിലിൽ കഴിയുമ്പോള്‍ പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാൻ അനീഷ് സഹായിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാൻ ശ്രമിച്ചതും അനീഷാണ്.

പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതല അനീഷിനായിരുന്നു. ഈ അവസരം പൾസർ സുനി ഉപയോഗിക്കുകയായിരുന്നു.

കേസിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് പൾസർ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണ്. ഇതേത്തുടർന്നാണ് ദിലീപിനെ വിളിക്കാൻ അനീഷ് സഹായം നൽകിയത്.


9/10/2017 | 32
Header 1632